കേരള ബ്ലാസ്റ്റേഴ്സ് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയുമായി സൗഹൃദ മത്സരം കളിക്കും

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ ഒരു സൗഹൃദ മത്സരം കൂടെ കളിക്കും എന്ന് ഉറപ്പ് ആയി. ഈ മാസം അവസാനം ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. സെപ്റ്റംബർ 30നാകും മത്സരം. കളി കൊച്ചിയിൽ വെച്ചാകും നടക്കുക. ഐ എസ് എൽ തുടങ്ങാൻ രണ്ട് ആഴ്ചയിൽ താഴെ മാത്രമെ ഇനിയുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ ഇതുവരെ നാലു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലും ടീം വിജയിക്കുകയും ചെയ്തു. എന്നാൽ ശക്തരായ ക്ലബുകൾക്ക് എതിരെ കളിക്കാത്തത് ടീമിനെ ബാധിക്കുമോ എന്ന ആശങ്ക ഉയർത്തിയിരുന്നു. പഞ്ചാബ് എഫ് സിക്ക് എതിരായ മത്സരം ഈ ആശങ്ക കുറക്കും. ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിന് എതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആദ്യ മത്സരം.