കേരള ബ്ലാസ്റ്റേഴ്സ് യുവടീമിന് ലണ്ടണിൽ നടന്ന സന്നാഹ മത്സരത്തിൽ പരാജയം | Kerala Blasters NextGen Cup |

കേരള ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജെൻ കപ്പിനായി ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ന് ഇംഗ്ലണ്ടിൽ നടന്ന സന്നാഹ മത്സരത്തിൽ നമ്മുടെ യുവ ടീമിന് പരാജയം. ദക്ഷിണാഫ്രിക്കൻ ടീമായ സ്റ്റെല്ലെൻബോഷ് എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിട്ടത്. എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണാഫ്രിക്കൻ ക്ലബ് വിജയിച്ചു. ആദ്യ പകുതിയിൽ പിറന്ന സെൽഫ് ഗോൾ ആണ് ടീമിന് തിരിച്ചടി ആയത്

കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി കളിച്ചിരുന്ന ബിജോയ്, ആയുഷ്, ജീക്സൺ, ഗിവ്സൺ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.
20220726 180043

നാളെയാണ് നെക്സ്റ്റ് ജൻ കപ്പ് ആരംഭിക്കുന്നത്. നാളെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തെ ആകും നേരിടുക. ആ മത്സരം തത്സമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫേസ്ബുക്ക് പേജിലും യൂടൂബിലും ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഇന്ത്യയിൽ നിന്ന് ബെംഗളൂരു എഫ് സിയും ടൂർണമെന്റിൽ കളിക്കുന്നുണ്ട്.