കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം, രണ്ട് താരങ്ങളുടെയും കൊറോണ ഭേദമായി

Img 20201028 161358
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് ആശ്വാസം നൽകുന്ന വാർത്തകളാണ് ഗോവയിൽ നിന്ന് വരുന്നത്. ക്ലബിൽ നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്ന രണ്ട് താരങ്ങളും കൊറോണ മുക്തരായിരിക്കുകയാണ്. ഇന്നലെ നടന്ന ടെസ്റ്റിന്റെ ഫലം വന്നപ്പോൾ രണ്ട് പേരും കൊറോണ നെഗറ്റീവ് ആയി. രണ്ട് ഇന്ത്യൻ താരങ്ങൾക്ക് ആയിരുന്നു കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇവരുടെ പേരു വിവരങ്ങൾ ക്ലബ് പുറത്ത് വിട്ടിരുന്നില്ല.

രോഗം ഭേദമായതോടെ താരങ്ങൾക്ക് ഉടൻ തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം പരിശീലനം നടത്താൻ ആകും. ഇപ്പോൾ ഇരുവരും ക്വാരന്റൈനിൽ ആണ്. ഇനി നടക്കുന്ന പ്രീസീസൺ മത്സരങ്ങളിലും ഈ രണ്ട് താരങ്ങളും പങ്കെടുക്കും.

Advertisement