ചെന്നൈയിനെയും പ്രീസീസണിൽ തോൽപ്പിച്ച് കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ്

Img 20211105 184438

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണിലെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. 120 മിനുട്ട് നീണ്ടു നിന്ന മത്സരമാണ് ഇന്ന് കളിച്ചത്. ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ഒരു കോർണറിൽ നിന്ന് ചെന്നൈയിനാണ് ആദ്യം ഗോൾ സ്കോർ ചെയ്തത്. ഇതിന് പൂട്ടിയ ഒരു ലോങ് റേഞ്ചറിലൂടെ കേരള ബ്ലാസ്റ്റേഴ്സിനായി മറുപടു പറഞ്ഞു.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ സഹൽ അബ്ദുൽ സമദ് ഒരുക്കി നൽകിയ അവസരത്തിൽ നിന്ന് ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. നേരത്തെ ഒഡീഷയെയും കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരത്തിൽ തോൽപ്പിച്ചിരുന്നു. ഇനി ജംഷദ്പൂരിനെതിരെ രണ്ടു സൗഹൃദ മത്സരങ്ങൾ കൂടെ കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ കളിക്കും.

Previous articleഒരുപാട് കിരീടങ്ങൾ നേടിയ കോണ്ടെ സ്പർസിനെ മുന്നോട്ട് കൊണ്ടു പോകും എന്ന് കെയ്ൻ
Next articleനമീബിയെ തോല്പ്പിച്ച് ന്യൂസിലൻഡ് സെമി ഫൈനലിന് അരികെ