മാറ്റമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്സിയോടും സമനില

Gary Hooper Kerala Blasters Uqvogj4xaxol1753z5xmlc86e
- Advertisement -

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗാരി ഹൂപ്പർ പെനാൽറ്റിയിലൂടെ ഗോളടിച്ചപ്പോൾ ചെന്നയിൻ എഫ്സിക്ക് വേണ്ടി ഫാത്കുലോയാണ് സ്കോർ ചെയ്തത്. മത്സരം അവസാനിക്കാനിരിക്കെ പ്രശാന്തിനെ ബോക്സിൽ വീഴ്ത്തിയതിന് സിപോവിച് ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു.

കളിയുടെ തുടക്കത്തിൽ തന്നെ എഡ്വിന്റെ സഹായത്തോടെ ഫത്കുലോ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി ഗോളടിച്ചു. എന്നാൽ ഏറെ വൈകാതെ തന്നെ ദീപക് താങ്ക്രിയുടെ ഹാന്റ്ബോൾ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലൂലമായ പെനാൽറ്റിക്ക് വഴിയൊരുക്കി. സ്പോട്ട് കിക്കെടുത്ത ഗാരി ഹൂപ്പർക്ക് പിഴച്ചില്ല. ഈ സീസണിലെ ചെന്നൈയിൻ എഫ്സിയുടെ 11ആം സമനില ആയിരുന്നു. അതേ സമയം ഐഎസ്എല്ലിൽ 17 പോയന്റുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.

Advertisement