ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശോജ്വലമായ മത്സരം ആദ്യ പകുതി അവസാനിക്കുംപ്പോൾ സമനിലയിൽ. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ആദ്യ പകുതിയിൽ ഓരോ ഗോൾ വീതമടിച്ചു. കേരള ബ്ലാസ്റ്റേഴ്സിനായി രാഹുൽ കെപിയും ബെംഗളൂരു എഫ്സിക്ക് വേണ്ടി സിൽവയുമാണ് ഗോളടിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് പെട്ടന്ന് തന്നെ അവസാനമായി. കളിയുടെ 17ആം മിനുട്ടിൽ ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു. അതിമനോഹരമായ കൗണ്ടർ അറ്റാക്കിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്. ബെംഗളൂരുവിന്റെ പന്തുമായി മുന്നോട് കുതിച്ച ഗാരി ഹൂപ്പർ കൃത്യസമയത്ത് രാഹുലിന് പന്ത് കൈമാറുകയായിരുന്നു. ഗുർപ്രീതിനെ കാഴ്ച്ചക്കാരനാക്കി രാഹുൽ കെപി ബെംഗളൂരുവിന്റെ വലകുലുക്കി.
പിന്നീട് ലാൽറുവാതാരയുടെ ഒരു മുന്നേറ്റം ഉണ്ടായെങ്കിലും ജോർദാൻ മുറേ ഓഫ്സൈട് പൊസിഷനിലായിരുന്നു. എന്നാൽ മറുപടി നൽകാൻ അധികം സമയമെടുത്തില്ല ബെംഗളൂരു. ക്ലെയ്ടൺ സിൽവയിലുടെ ബെംഗളൂരു എഫ്സി തിരിച്ചടിച്ചു. 29ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്തായിരുന്നു ഗോൾ പിറന്നത്. നിശുകുമാർ ഹെഡ് ചെയ്ത് പന്ത് ബ്ലാസ്റ്റേഴ്സ് പകുതിയിലേക്ക് പോയി. എന്നാൽ ലാറുവാതാരയുടെ മിസ്റ്റേക്ക് മുതലെടുത്ത സിൽവ കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തടിച്ചു കയറ്റി. കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനമാണ് ഇന്ന് കളിക്കളത്തിൽ കണ്ടത്.