കേരള ബ്ലാസ്റ്റേഴ്സിന്റെ ബിജോയ് വർഗീസ് ഇന്റർ കാശിയിൽ എത്തി

Newsroom

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതിരോധ താരം ബിജോയ് വര്‍ഗീസ് ഇന്റർ കാശിയിൽ എത്തി. ഐലീഗ് ക്ലബിൽ ഒരു വർഷത്തെ ലോൺ കരാർ ആണ് ബിജോയ് ഒപ്പുവെച്ചത്‌. ലോൺ കഴിഞ്ഞ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരികെയെത്തും. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ബിജോയ്ക്ക് അധികം അവസരം ബ്ലാസ്റ്റേഴ്സിൽ ലഭിച്ചിരുന്നില്ല. ഇന്റർ കാശിയിലൂടെ കൂടുതൽ പരിചയസമ്പത്ത് ഉണ്ടാക്കാൻ ആകും ബിജോയ് ശ്രമിക്കുക.

കേരള ബ്ലാസ്റ്റേഴ്സ് 23 09 01 10 26 46 295

ബിജോയ്ക്ക് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ 2025വരെയുള്ള കരാർ ഉണ്ട്. തിരുവനന്തപുരം സ്വദേശിയായ ബിജോയ് 2021ൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ ഭാഗമായത്. കോവളം എഫ്സിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്‌. 2021 ഡ്യൂറന്‍ഡ് കപ്പിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഐഎസ്എല്‍ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചു.