ഐമനും നിഹാലും ഗോളടിച്ചു, പ്ലേ ഓഫിന് മുന്നെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Picsart 24 04 12 20 58 54 418
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഡിസംബറിൽ മോഹൻ ബഗാനെ തോൽപ്പിച്ച ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ വിജയമാണിത്. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി.

കേരള 24 04 12 20 19 33 547

ഇന്ന് മികച്ച രീതിയിൽ ആദ്യ പകുതിയിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദ് ഐമന്റെ ഗോളിലാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ 34ആം മിനിറ്റിൽ ആയിരുന്നു ഗോൾ. വലതു വിങ്ങിൽ നിന്ന് സൗരവ് നൽകിയ ഒരു ക്രോസ് നല്ല ഹെഡ്ഡറിലൂടെ മുഹമ്മദ് ഐമൻ വലയിലാക്കുകയായിരുന്നു. ഐമന്റെ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ള ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് ഗോളാണ് ഇത്. ഈ ഗോളിന് ശേഷം ഇഷാൻ പണ്ടിതയ്ക്ക് രണ്ട് നല്ല അവസരം ലഭിച്ചു. രണ്ടും ഗോളാവാത്തത് കൊണ്ട് സ്കോർ 1-0ൽ നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനുട്ടിൽ ഡെയ്സുകെയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. സൗരവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു രണ്ടാം ഗോളും വന്നത്. ഡെയ്സുകെയ്ക്ക് ഇത് സീസണിലെ മൂന്നാം ഗോളാണ്. സബ്ബായി എത്തിയ നിഹാൽ കേരള ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോൾ നേടി. നിഹാലിന്റെയും ആദ്യ ഐ എസ് എൽ ഗോളാണിത്. ഐമന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജാവോ വിക്ടർ ഹൈദരാബാദിന്റെ ആശ്വാസ ഗോൾ നേടി.

കേരള ബ്ലാസ്റ്റേഴ്സ് 24 04 12 20 59 09 363

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ലീഗ് സീസണിൽ 33 പോയിന്റുമായി അഞ്ചാമത് ഫിനിഷ് ചെയ്തു. ഇനി 19ആം തീയതി പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ നേരിടും.