“കഴിഞ്ഞത് കഴിഞ്ഞു, ഇത് പുതിയ സീസൺ” – കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ

Newsroom

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുമ്പോൾ കഴിഞ്ഞ സീസണ നടന്ന വിവാദ സംഭവങ്ങൾ തങ്ങൾ കണക്കിലെടുക്കുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ. ബെംഗളൂരുവുമായുള്ള വിവാദ പ്ലേ ഓഫിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ. ഇത് പുതിയ സീസണാണ് പഴയത് എല്ലാം കഴിഞ്ഞ കാര്യങ്ങൾ ആണ്. കോച്ച് പറഞ്ഞു.

Picsart 23 09 20 22 35 29 809

നമ്മൾ പുതിയ സീസണെ പുതിയ രീതിയിൽ ആണ് സമീപിക്കേണ്ടത്. ഒരോ സീസണും വീണ്ടും പൂജ്യത്തിൽ നിന്നുള്ള തുടക്കമാണ്. കോച്ച് പറഞ്ഞു ‌ ബെംഗളൂരു എഫ് സി മികച്ച ടീമാണ്. ഈ ഐ എസ് എല്ലിൽ എല്ലാ ടീമുകളും ശക്തരാണ്. ആദ്യ മത്സരം കളിക്കാനായി കേരള ബ്ലാസ്റ്റേഴ്സ് സജ്ജരാണ്. ദോവൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ടീമിന് ഊർജ്ജമാണ്. കളിക്കാൻ ഈ പിന്തുണ ഇഷ്ടപ്പെടുന്നുണ്ട് എന്നും അത് അവരെ അടുത്ത ഉയരത്തിലേക്ക് എത്താൻ സഹായിക്കും എന്നും കോച്ച് പറയുന്നു.