കെ ബി എഫ് സി യങ് അംബാസഡർ പ്രോഗ്രാമിന് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: സെപ്റ്റംബർ 11, 2020: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി “കെബി‌എഫ്‌സി യങ് അംബാസഡർ പ്രോഗ്രാം” ആരംഭിക്കുന്നു. യുവ പ്രതിഭകളെ വളർത്തിയെടുക്കുകയും ഭാവി വാഗ്ദാനങ്ങൾ ആയി അവരെ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കായിക രംഗത്തോട് ഉള്ള ഇഷ്ടത്തിലൂടെയും ക്ലബിനോടുള്ള അഭിനിവേശത്തിലൂടെയും ശക്തമായ കൂട്ടായ്മകൾ സൃഷ്ടിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുക എന്നുള്ളതും പദ്ധതിയുടെ ലക്ഷ്യമാണ്. ക്ലബ് അംഗീകരിക്കുന്ന യുവാക്കളുടെ ഒരു ശൃംഖല വികസിപ്പിക്കാനും കെബിഎഫ്സി യംഗ് അംബാസഡർ പ്രോഗ്രാം ഉദ്ദേശിക്കുന്നു. കൂടാതെ കായിക വിനോദങ്ങൾ ആഘോഷിക്കാൻ മാത്രമല്ല, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഉൾക്കൊള്ളുന്ന സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്ന കേന്ദ്രബിന്ദു ആയി ഇവർ പ്രവർത്തിക്കും. സമൂഹത്തിൽ ഒരു മാറ്റം വരുത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ ക്ലബ് .

സംരംഭത്തിന്റെ ഭാഗമായി, ക്ലബിന്റെ യംഗ് ബ്ലാസ്റ്റേഴ്സ് കേന്ദ്രങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ക്ലബ്ബിന്റെ മുഖവും ശബ്ദവും ആയി മാറുന്ന രീതിയിൽ നൈപുണ്യ സാങ്കേതികവിദ്യാ പരിശീലനത്തിലൂടെ മാർഗനിർദേശം നൽകും. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കെബി‌എഫ്‌സി കോച്ചുകൾ തിരഞ്ഞെടുക്കും. അതുൽ പി. ബിനു, ഫ്രാൻസിയോ ജോസഫ്, ജോവിയൽ പി. ജോസ്, സിദ്ധാർത്ഥ് സി ബസു എന്നിവരാണ് ക്ലബ്ബിന്റെ ആദ്യ 4 യുവ അംബാസഡർമാർ. ഇവർക്കായി ക്ലബ്ബ് ഒരു ഓൺലൈൻ ഓറിയന്റേഷൻ സെഷൻ നടത്തിയിരുന്നു. ക്ലബിന്റെ എല്ലാ പരിപാടികളിലും മുതിർന്ന അംബാസഡർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ യുവാക്കൾക്ക് പ്രോഗ്രാം അവസരമൊരുക്കുന്നു. ക്ലബ്ബിന്റെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, ചരിത്രം, സംസ്കാരം, ലക്ഷ്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഇവർക്കായി ക്രമീകരിച്ചിരിക്കുന്ന വിവിധ സെഷനുകളിലൂടെ നൈപുണ്യങ്ങൾ നേടാനും അവസരം ഉണ്ട്‌ . യംഗ് അംബാസഡർ പരിപാടി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പൂർണ്ണമായും സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.

“യുവാക്കളുടെ ശബ്ദത്തിലും ശക്തിയിലും വിശ്വസിക്കുന്ന ഒരു സംരംഭം എന്ന നിലയ്ക്ക് യങ് അംബാസഡർ പ്രോഗ്രാം സ്പോർട്സിലൂടെ വിദ്യാഭ്യാസവും ശാക്തീകരണവും ലക്ഷ്യമിടുന്നു. ഇതിലൂടെ പ്രാദേശിക സ്കൂളുകളെയും കൂട്ടായ്മയെയും കണ്ടെത്തി അവരുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുന്നതിന് അവസരമൊരുക്കുന്നു. ക്ലബ്ബിന്റെ അംബാസഡർമാർ എന്ന നിലയ്ക്ക് ഈ കുട്ടികൾ ക്ലബ്ബിന്റെ യഥാർത്ഥ മനോഭാവം ഉൾക്കൊള്ളേണ്ടതും സമൂഹത്തിൽ ഇത് ചെലുത്തുന്ന സ്വാധീനം കണക്കാക്കേണ്ടതുമാണ് “. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു.