കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇയിലെ മത്സരങ്ങൾക്ക് ഉള്ള ടിക്കറ്റുകൾ എത്തി

Newsroom

പ്രീ-സീസണിന്റെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈ ആഴ്ച യുഎയിലേക്ക് പോവുകയാണ്. യു എ ഇയിലെ മത്സരങ്ങൾക്ക് ആയുള്ള ടിക്കറ്റുകൾ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പുറത്തിറക്കി. Tic8M8 എന്ന വെബ് സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാൽ. സെപ്റ്റംബർ 9ന് നടക്കുന്ന അൽ വാസൽ എഫ് സിക്ക് എതിരായ ടിക്കറ്റ് ആണ് ഇപ്പോൾ വിൽപ്പനക്ക് എത്തിയിരിക്കുന്നത്‌.

Picsart 23 09 03 15 34 07 781

സെപ്റ്റംബർ 5 മുതൽ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കും. അൽ വാസലിന് എതിരായ മത്സരം സബീൽ സ്റ്റേഡിയത്തിൽ ആകും നടക്കുക. . സെപ്റ്റംബർ 12ന് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനെയും സെപ്റ്റംബർ 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അൽ അഹ്ലിയെയും നേരിടും. ഷഹാബ് അൽ അഹ്ലി സ്റ്റേഡിയം അൽ അവിർ ദുബായിലാണ് ബ്ലാസ്റ്റേഴ്സിന്റെ അൽ അഹ്ലിക്കെതിരായ പോരാട്ടം.

മിഡിൽ ഈസ്റ്റിലുള്ള വലിയൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി ബന്ധപ്പെടാനുള്ള അവസരമായും പ്രീ-സീസൺ ടൂർ മാറും. ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം കാണാനുള്ള അവസരം കൂടിയാണിത്.