നാലാം സ്ഥാനവുമില്ല, കേരള ബ്ലാസ്റ്റേഴ്സ് എവേ ഗ്രൗണ്ടിൽ പ്ലേ ഓഫ് കളിക്കണം!!

Newsroom

Picsart 23 02 25 21 57 21 405
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സ്ഥാന പ്രതീക്ഷയ്ക്ക് പിന്നാലെ നാലാം സ്ഥാന പ്രതീക്ഷയും അവസാനിച്ചു. ഇന്ന് കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച എ ടി കെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളിനാണ് മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. 68ആം മിനുട്ടിൽ സ്ലാകൊ ഡൊമഹാനോവിചും അവസാന നിമിഷം പ്രൊറ്റാറ്റോസും ആണ് എ ടി കെയുടെ ഗോളുകൾ നേടിയത്.

Picsart 23 02 25 21 19 28 743

ഇതോടെ എ ടി കെയ്ക്ക് 34 പോയിന്റായി. നാളെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചാലും 34 പോയിന്റ് മാത്രമെ ആകു. അപ്പോൾ ബെംഗളൂരു എഫ് സിക്കും എ ടി കെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സിനും 34 പോയിന്റ് ആകും. ഹെഡ് ടു ഹെഡിൽ എ ടി കെ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ആണ്. അതുകൊണ്ട് അവർ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഫിനിഷ് ചെയ്യും.

ലീഗിൽ മൂന്നാമതും നാലാമതും ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് പ്ലേ ഓഫ് അവരുടെ സ്വന്തം ഹോം ഗ്രൗണ്ടിൽ കളിക്കാം. കേരള ബ്ലാസ്റ്റേഴ്സിന് ആ അവസരം ആണ് നഷ്ടമായത്. കേരളത്തിൽ ആയിരുന്നു പ്ലേ ഓഫ് എങ്കിലും അത് ടീമിന് വലിയ മുൻതൂക്കം നൽകിയേനെ. ടീമിന്റെ ഈ സീസണിലെ ഹോം ഫോം അത്രക്ക് മികച്ചതായിരുന്നു.

നാലാമത് ഫിനിഷ് ചെയ്ത ബെംഗളൂരു എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ നേരിടുക. കണ്ടീരവ സ്റ്റേഡിയത്തിൽ ആകും ഈ മത്സരം നടക്കുക. എ ടി കെ മോഹൻ ബഗാൻ കൊൽക്കത്തയിൽ വെച്ച് ഒഡീഷയെയും നേരിടും. ഈ പ്ലേ ഓഫ് ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ സെമി ഫൈനലിലും നേരിടും.

Picsart 23 02 25 21 58 44 343