ജയം വേണം, ടീമിൽ ഒരു മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പതിനൊന്നാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. അവസാന അഞ്ചു മത്സരങ്ങൾക്ക് ശേഷം ആദ്യമായി ഇവാൻ വുകമാനോവിച് ടീമിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. ചെന്നൈയിനെതിരെ ഇറങ്ങിയ ടീമിൽ നിന്ന് നിശു പുറത്ത് പോയി. പകരം ജെസ്സൽ ആദ്യ ഇലവനിൽ എത്തി.

ഗിൽ ആണ് വലക്കു മുന്നിൽ. സന്ദീപ് സിംഗ്, ഹോർമിപാം, ലെസ്കോവിച് എന്നിവരും ഡിഫൻസിൽ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയിൽ. പൂട്ടിയ ഇന്നും ബെഞ്ചിൽ ആണ്. രാഹുൽ, സഹൽ ലൂണ, ദിമിത്രോസ് എന്നിവർ അറ്റാക്കിൽ ഉണ്ട്.

20221226 183258

ടീം: ഗിൽ, സന്ദീപ്, ഹോർമി, ലെസ്കോവിച്, ജെസ്സൽ, ജീക്സൺ, ഇവാൻ, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്