സഹലും രാഹുലും ബെഞ്ചിൽ, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പറിയാം

Img 20201129 182851
- Advertisement -

ഐഎസ്എല്ലിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ ഇറങ്ങുന്നു. ബാംബോലിമിലെ ജിഎംസി സ്റ്റേഡിയത്തിൽ ഒരു വമ്പൻ ജയം ലക്ഷ്യമാക്കിയാണ് കിബു വികൂനയും മഞ്ഞപ്പടയും ഇറങ്ങുന്നത്. മൂന്നാം മത്സരത്തിലെങ്കിലും ഒരു ജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കളിയിൽ നിന്നും വ്യത്യസ്തമായി ജെസ്സെലിനേയും വിൻസെന്റെ ഗോമസിനേയും ആദ്യ ഇലവനിൽ ഇറക്കിയില്ല. സഹലും രാഹുലും പ്രശാന്തും ബെഞ്ചിലാണ്.

കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സഹലും പരിക്കേറ്റ് പുറത്തിരുന്ന രാഹുലും മലയാളി സാന്നിധ്യങ്ങളായി പ്രശാന്തിനൊപ്പമുണ്ട്. ജെയ്ക്സൺ,റിത്വിക്,മുറേയ്,ഗില്ല്, ലാൽരുവാതാര എന്നിവരും ബെഞ്ചിലിരിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ്;ആൽബിനോ ഗോമസ്, നിശു കുമാർ, കോനെ, കോസ്റ്റ,മെയ്തെയ് സിഡോഞ്ച, ഫാകുണ്ടോ, രോഹിത് കുമാർ,നോങ്ദമ്പ, സെത്യസെൻ, ഹൂപ്പർ

Advertisement