കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കോവളം എഫ് സിക്ക് എതിരെ

Newsroom

Picsart 23 08 08 09 59 32 079
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രീസീസണിൽ ഒരു മത്സരം കൂടെ കളിക്കും. ഇന്ന് കേരള പ്രീമിയർ ലീഗ് ക്ലബായ കോവളം എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് 4 മണിക്ക് ആകും മത്സരം. സ്റ്റേഡിയത്തിൽ ആരാധകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണിലെ രണ്ടാം മത്സരമായിരിക്കും ഇത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് മഹാരാജാസ് കോളേജിനെ പ്രീസീസൺ മത്സരത്തിൽ തോൽപ്പിച്ചിരുന്നു.

കേരള 23 08 08 09 58 41 032

കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ഇനി ഒരാഴ്ച മാത്രമെ ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിനായുള്ളൂ. അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായുള്ള തങ്ങളുടെ ടീം പ്രഖ്യാപിക്കും. ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ സ്ക്വാഡും അവസാന മൂന്ന് ആഴ്ചയിൽ അധികമായി കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട്.