ഐ എസ് എൽ പ്ലേ ഓഫിലെ ആദ്യ മത്സരം എക്സ്ട്രാ ടൈമിൽ വിവാദത്തിൽ. കേരള ബ്ലാസ്റ്റേഴ്സ് ഒരു ഫ്രീകിക്ക് ഡിഫംഡ് ചെയ്യാൻ ഒരുങ്ങും മുമ്പ് സുനിൽ ഛേത്രി ബെംഗളൂരുവിനായി ഗോൾ അടിച്ചത് ആണ് വിവാദമായത്. ഈ ഗോൾ അംഗീകരിക്കാൻ ആവാത്തത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് കളം വിടുക ആയിരുന്നു. മത്സരത്തിൽ ബെംഗളൂരു എഫ് സിയെ വിജയികളാക്കാൻ ആണ് സാധ്യത. ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.
ഇന്ന് ആദ്യ 90 മിനുട്ടിലും ഗോൾ പിറന്നിരുന്നില്ല. തുടർന്ന് എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ ആണ് കളി വിവാദത്തിൽ അവസാനിച്ചത്. എക്സ്ട്രാ ടൈമിന്റെ ആറാം മിനുട്ടിൽ ബെംഗളൂരുവിന് കിട്ടിയ ഫ്രീകിക്ക് സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഫ്രീകിക്ക് ഡിഫൻഡ് ചെയ്യാൻ തയ്യാറാകുന്നതിന് ഇടയിൽ സുനിൽ ഛേത്രി കിക്ക് എടുക്കുകയും ഗോൾ ആക്കുകയും ചെയ്തു. ഇതാണ് വിവാദമായത്. ഈ ഗോൾ അംഗീകരിക്കാൻ ആകില്ല എന്നു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകനും തീരുമാനിച്ചു. ഇവാൻ വുകമാനോവിച് താരങ്ങളോട് കളം വിടാൻ പറയുകയും ടീം കളം വിടുകയും ചെയ്തു.
ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം കളി പൂർത്തിയാക്കാതെ പുറത്ത് പോകുന്നത്. ഈ തീരുമാനത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.