ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ അവസാന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് ഹൈദരാബാദിനെ നേരിടും. ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിന്ന് മുന്നോട്ട് പോകില്ല എന്നതിനാൽ ഇന്ന് ജയിച്ചാലും ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയെ തന്നെയാകും നേരിടുക. ഇന്ന് വുകമാനോവിച് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് അവരുടെ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോയിന്റിൽ എത്താം.
മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തോടെ പ്ലേ ഓഫിലേക്ക് പോകാൻ കഴിഞ്ഞാൽ അത് ടീമിന് വലിയ ആത്മവിശ്വാസവും നൽകും. പത്തൊൻപത് മത്സരങ്ങളിൽ നിന്നായി മുപ്പത്തിയൊൻപത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഹൈദരബാദ് എഫ്‌സി. പത്തൊൻപത് മത്സരങ്ങളിൽ നിന്നായി മുപ്പത്തിയൊന്ന് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ.
ഒക്ടോബറിൽ മുംബൈ സിറ്റി എഫ്‌സിയോട് 2-0ന് തോറ്റതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഹോം ഗ്രൗണ്ടിൽ ഒരു പോയിന്റ് പോലും നഷ്ടമായിട്ടില്ല.സസ്പെൻഷൻ കാരണം രാഹുൽ കെ പി ഇന്ന് ഉണ്ടാകില്ല.