“ഹോർമി-ലെസ്കോ സെന്റർ ബാക്ക് കൂട്ടുകെട്ട് ഉള്ളത് കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുൻതൂക്കം ആണ്”

Newsroom

കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ടായ ഹോർമിയുടെയും ലെസ്കോയുടെയും സാന്നിദ്ധ്യം ക്ലബിന്റെ ഡിഫൻസിന് മുൻതൂക്കം നൽകുന്നു എന്ന് യുവ ഗോൾ കീപ്പർ ഗിൽ. ഒന്നര വർഷമായി ഒതേ സെന്റർ ബാക്കുകൾക്ക് ഒപ്പം കളിക്കുന്നു‌. ഇത് കാര്യങ്ങൾ എളുപ്പമാക്കുന്നു. സ്ഥിരം കൂട്ടുകെട്ട് ആയത് കൊണ്ട് തന്നെ ഡിഫൻസുമായുള്ള സംഭാഷണം എളുപ്പമാകുന്നു എന്ന് ഗിൽ പറഞ്ഞു.

കേരള 23 01 03 13 07 17 479

സെന്റർ ബാക്കുകളുമായുള്ള കമ്മ്യൂണിക്കേഷൻ ആണ് ഒരു ഗോൾകീപ്പർക്ക് ഏറ്റവും പ്രധാനം. അത് ഇപ്പോൾ എളുപ്പമാണ് എന്നും കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പറഞ്ഞു. തനിക്ക് 2022 നല്ല വർഷമായിരുന്നു എന്നും ഗിൽ പറഞ്ഞു. 2023ൽ തനിക്ക് ഒപ്പം ടീമിനും മികച്ച റിസൾട്ട് ലഭിക്കണം എന്നാണ് ആഗ്രഹം എന്നും ഗോൾ കീപ്പർ പറഞ്ഞു.