കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് ഫെഡോർ കൊച്ചിയിൽ എത്തി

Newsroom

Picsart 24 01 27 09 12 51 592
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം സൈൻ ചെയ്ത വിദേശ താരം ഫെഡോർ സെർനിച് കൊച്ചിയിൽ എത്തി. താരം ഉടൻ ടീമിനൊപ്പം പരിശീലനം ആരംഭിക്കും. അടുത്ത ആഴ്ച പുനരാരംഭിക്കുന്ന ഐ എസ് എല്ലിൽ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാച്ച് സ്ക്വാഡിക് ഫെഡോർ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കേരള 24 01 10 13 58 44 465

സൂപ്പർ കപ്പ് ആരംഭിക്കും മുമ്പ് ബ്ലാസ്റ്റേഴ്സ് ഫെഡോറിനെ സൈൻ ചെയ്തിരുന്നു എങ്കിലും വിസ നടപടികൾ വൈകിയതിനാൽ താരത്തിന് സൂപ്പർ കപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല.

32കാരനായ താരം ഫോർവേഡ് താരമാണ്. അറ്റാക്കിൽ പല പൊസിഷനിലും കളിക്കാൻ കഴിവുഌഅ താരമാണ്. അവസാനമായി സൈപ്രസ് ക്ലബായ എ ഇ എൽ ലിമസോളിനായാണ് കളിച്ചത്. മുമ്പ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകൾക്ക് ആയും കളിച്ചിട്ടുണ്ട്.

ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.