കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്ക് എതിരെ, വിജയ വഴിയിൽ എത്തണം

Newsroom

Picsart 23 11 04 18 52 15 585
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞ ഒന്നും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ടാകില്ല. തുടർ പരാജയങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഇനിയും പരാജയപ്പെട്ടാൽ പ്ലേ ഓഫ് യോഗ്യത തന്നെ ആശങ്കയിൽ ആകും. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും ഗോവ നാലാം സ്ഥാനത്തുമാണ്.

കേരള ബ്ലാസ്റ്റേഴ്സ് 23 11 25 21 45 19 320

ഗോവയും അവസാന ആഴ്ചകളിൽ അത്ര നല്ല ഫോമിൽ അല്ല. സ്വന്തം കാണികൾക്ക് മുന്നിൽ ഗോവയെ തോൽപ്പിക്കാൻ ആകും എന്ന് തന്നെയാണ് ഇവാൻ വുകമാനോവിചും ടീമും വിശ്വസിക്കുന്നുണ്ടാവുക. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ പരിക്ക് കാരണം നിരവധി താരങ്ങൾ ഇന്ന് ഉണ്ടാകില്ല. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ലെസ്കോവിച് ഇന്ന് കളിക്കാൻ സാധ്യതയില്ല.

എന്നാ ദിമി പരിക്ക് മാറി തിരികെയെത്തും. ഇത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും കാണാൻ ആകും.