“ലീഗിലെ ഏറ്റവും മികച്ച ആരാധകർ ഞങ്ങൾക്ക് ആണ്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഒഡീഷക്ക് എതിരെ പരാജയപ്പെട്ടു എങ്കിലും ഒഡീഷയിലും കേരള ബ്ലാസ്റ്റേഴ്സെഫ് സി ആരാധകരുടെ മികച്ച പിന്തുണ ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ആരാധകർ ഞങ്ങളുടേതാണ് എന്ന് ഇവാൻ വുകമാനോവിച് ഇന്നലെ മത്സര ശേഷം പറഞ്ഞു. ഞങ്ങൾ എവിടെ പോയാലും അവർ അവിടെ ഉണ്ടാകും, ടീം അവർക്കായി കളിക്കും എന്നും ഇവാൻ പറഞ്ഞു. ഈ ഫുട്ബോൾ ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Picsart 22 10 24 01 07 12 822

ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സിന് ഒന്നിൽ കൂടുതൽ ഗോളുകൾ നേടാം ഉള്ള അവസരം ഉണ്ടായിരുന്നു എന്ന് ഇവാൻ പറഞ്ഞു. ടീം പിഴവുകൾ മറികടക്കും എന്നും മെച്ചപ്പെടാനുള്ള പ്രവർത്തനം തുടരും എന്നും ഇവാൻ പറഞ്ഞു. ഫലം എന്തായിരുന്നാലും ഞങ്ങൾ പോസിറ്റീവായി തുടരുമെന്ന് ക്ലബ് പറഞ്ഞു.