“ജയമായാലും പരാജയമായാലും ടീം പോസിറ്റീവ് ആയിരിക്കും” – ഇവാൻ

Picsart 22 10 24 00 34 06 584

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഡീഷക്ക് എതിരായ പരാജയം രണ്ടാം പകുതിയിലെ പിഴവുകൾ കാരണം ആണെന്ന് പരിശീലകൻ ഇവാൻ പറഞ്ഞു. ഇന്നത്തെ കളി പ്രയാസമുള്ളത് ആയിരിക്കും എന്ന് ആദ്യമെ അറിയാമായിരുന്നു. സെക്കൻഡ് ബോളുകൾ ആയിരുന്നു ഇന്ന് പ്രധാനം. കളിയുടെ ഒരു പ്രത്യേക സമയത്ത്, ഞങ്ങൾ വളരെ നല്ലനിലയിൽ ആയിരുന്നു, ഒരു ഗോൾ നേടാനും ആയി. എന്നാൽ രണ്ടാം പകുതിയിൽ, ആ ഡ്യുവലുകൾ വിജയിക്കാതെ ആയി. അദ്ദേഹം പറഞ്ഞു.

Picsart 22 10 23 18 34 57 338

ആദ്യ പകുതിയിൽ ഞങ്ങൾ ചെയ്തത് ആവർത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അതാണ് ടീമിന് തിരിച്ചടി ആയത് എന്ന് ഇവാൻ പറഞ്ഞു. ഫലം എന്തായിരുന്നാലും ഞങ്ങൾ പോസിറ്റീവായി തുടരുമെന്ന് ക്ലബ് പറഞ്ഞു. അടുത്ത ദിവസം മുതൽ ഞങ്ങൾ വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള പ്രവർത്തനം ആരംഭിക്കും എന്നും കോച്ച് പറഞ്ഞു.