“മഞ്ഞ ജേഴ്‌സി അണിഞ്ഞ് ടീമിനായി എന്റെ ഏറ്റവും മികച്ചത് നൽകാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല” – ഡാനിഷ് ഫാറൂഖ്

Newsroom

Picsart 23 01 31 18 27 06 365

മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ

കൊച്ചി, 31 ജനുവരി 2023: മധ്യനിര താരം ഡാനിഷ് ഫാറൂഖിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ബെംഗളൂരു എഫ്‌സിയിൽ നിന്നുള്ള താരവുമായി കരാർ ഒപ്പിട്ടതായി ക്ലബ് മാനേജ്മെൻ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു. ട്രാൻസ്ഫർ തുക വെളിപ്പെടുത്തിയിട്ടില്ല.
വിൻ്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ 26കാരനായ താരം ക്ലബ്ബിൽ ചേരും. 2026 വരെയാണ് കരാർ.

ജെ ആൻഡ് കെ ബാങ്ക് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഡാനിഷ് തന്റെ യൂത്ത് ഫുട്ബാൾ കരിയർ തുടങ്ങുന്നത്. എല്ലാ പ്രായ വിഭാഗങ്ങളിലും ടീമിനെ പ്രതിനിധീകരിച്ചു. ശ്ലാഘ്യമായ
പ്രകടനങ്ങൾ താരത്തെ ലോൺ സ്റ്റാർ കശ്മീർ എഫ്സിയിലെത്തിച്ചു. 2016ൽ റിയൽ കശ്മീരിൽ എത്തുന്നതിനു മുമ്പ് ലോൺ സ്റ്റാറിനായി 18 മത്സരങ്ങൾ കളിച്ചു. ഹീറോ ഐ-ലീഗ് രണ്ടാം ഡിവിഷനിലെ ടോപ്പ് സ്‌കോററും ടോപ്പ് അസിസ്റ്റ് പ്രൊവൈഡറുമായ ഡാനിഷ് ഫാറൂഖ്, ഹിമപ്പുലികൾ എന്ന് വിളിപ്പേരുള്ള റിയൽ കശ്മീർ എഫ്സിയെ 2017/18 സീസണിൽ ലീഗിലേക്ക് യോഗ്യത നേടാനും വഴിയൊരുക്കി. റിയൽ കശ്മീരിൽ 5 വർഷം ചെലവഴിച്ചതിന് ശേഷം, ഡാനിഷിനെ ബെംഗളൂരു എഫ്‌സി രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 27 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകൾ നേടുകയും ചെയ്തു. കരുത്തുറ്റ ശരീരപ്രകൃതിയും സ്‌കോറിങ് ശേഷിയും ഡ്രിബ്ലിങ് കഴിവും ഡാനിഷ് ഫാറൂഖിന് കശ്മീരി റൊണാൾഡോ എന്ന പേരും സമ്മാനിച്ചു.

Picsart 23 01 31 01 07 17 776

കഴിഞ്ഞ സീസൺ ഹീറോ ഐ‌എസ്‌എലിൽ ഡാനിഷിനെ കണ്ടപ്പോൾ, ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഡാനിഷെന്ന് കേരള
ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായ കളിശൈലിയും, അഭിനിവേശവും, നിലവാരവും അദ്ദേഹത്തിനുണ്ട്. ഈ സീസണിലെ നിർണായക നിമിഷത്തിൽ ഈ ട്രാൻസ്ഫർ പൂർത്തിയാക്കാനും ടീമിനെ ശക്തിപ്പെടുത്താനും ഞങ്ങൾക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്. താരവുമായി മൂന്നര വർഷത്തെ കരാറിലാണ് ഞങൾ ഒപ്പുവച്ചത്. വരാനിരിക്കുന്ന സീസണുകളിൽ ടീമിന്റെ സ്ഥിരതയ്ക്കുള്ള സുപ്രധാന നീക്കമാണിതെന്നും സ്പോർട്ടിങ് ഡയറക്ടർ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗ മാവുന്നതിൽ ഞാൻ വളരെ ആവേശഭരിതനാണെന്ന് ഡാനിഷ് ഫാറൂഖ് പറഞ്ഞു. കൊച്ചിയിലെ അന്തരീക്ഷം തികച്ചും പ്രകമ്പിതമാണ്, വിഖ്യാതമായ മഞ്ഞ ജേഴ്‌സി അണിഞ്ഞ് ടീമിനായി എന്റെ ഏറ്റവും മികച്ചത് നൽകാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല- തന്റെ പുതിയ ക്ലബ്ബുമായി ഒപ്പുവച്ചതിന് ശേഷം ഡാനിഷ് ഫാറൂഖ് കൂട്ടിച്ചേർത്തു.

ഡാനിഷ് 23 01 31 01 07 09 016

ഹീറോ ഐ‌എസ്‌എലിലെ മികച്ച പ്രകടനം, ബഹ്‌റൈനും ബെലാറസിനും എതിരായ രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഡാനിഷിന് ഇടം നൽകി.

തുടർച്ചയായ രണ്ടാം പ്ലേഓഫ് ഫിനിഷിന് അരികെ നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന്, സീസണിന്റെ അവസാന ഘട്ടത്തിലേക്ക് പോകുമ്പോൾ ഡാനിഷിന്റെ കൂട്ടിച്ചേർക്കൽ കൂടുതൽ ഊർജം പകരും. ഡാനിഷ് ഇതിനകം കൊച്ചിയിലെ തന്റെ പുതിയ ടീമംഗങ്ങളുമായി ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ഫെബ്രുവരി 3 ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് താരം ലഭ്യമാവും.

Story Highlight: Danish Farooq “I am really excited to join Kerala Blasters.”