മെൻഡി രണ്ട് മാസത്തോളം പുറത്ത്, എൽ ക്ലാസികോയും ലിവർപൂളിനെതിരായ മത്സരവും നഷ്ടമാകും

Newsroom

Picsart 23 01 31 18 49 27 630

റയൽ മാഡ്രിഡ് അവരുടെ ഡിഫൻഡർ ഫെർലാൻഡ് മെൻഡിയുടെ പരിക്ക് സാരമുള്ളതാണ് എന്ന് വ്യക്തമാക്കിം പേശിക്ക് പരിക്കേറ്റ താരം രണ്ടു മാസത്തോളം എങ്കിലും കളത്തിന് പുറത്തിരിക്കും. ലിവർപൂളിനെതിരായ രണ്ട് പാദ ചാമ്പ്യൻസ് ലീഗ് മത്സരവും രണ്ട് ക്ലാസിക്കോകളും ഒരു മാഡ്രിഡ് ഡെർബിയും ഈ രണ്ട് മാസത്തിൽ മെൻഡിക്ക് നഷ്ടപ്പെടാൻ പോകുന്ന മത്സരങ്ങളിൽ ഉൾപ്പെടുന്നു.

ഈ സീസണിൽ റയൽ മാഡ്രിഡിന്റെ പ്രധാന കളിക്കാരനായിരുന്നു മെൻഡി, അദ്ദേഹത്തിന്റെ അഭാവം ടീമിന്റെ പ്രതിരോധത്തിൽ ഒരു വലിയ വിടവ് തന്നെ ഉണ്ടാക്കും. ഫ്രഞ്ചുകാരന് പകരം റയൽ മാഡ്രിഡ് ആരെയും പുതുതായി സൈൻ ചെയ്യാൻ സാധ്യതയില്ല.