കേരള ബ്ലാസ്റ്റേഴ്സും കോച്ചും പരസ്യമായി മാപ്പു പറയണം, അല്ലെങ്കിൽ പിഴ കൂടും!!

Newsroom

Picsart 23 02 07 23 54 12 163
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ക്ലബും പരിശീലകൻ ഇവാൻ വുകമാനോവിചും പരസ്യമായി മാപ്പു പറയണം എന്നാണ് എ ഐ എഫ് എഫ് ഇന്ന് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. ക്ലബും കോച്ചും അവരുടെ തെറ്റ് അംഗീകരിച്ചു കൊണ്ട് പരസ്യമായി മാപ്പു പറഞ്ഞില്ല എങ്കിൽ പിഴ വർധിക്കും എന്ന് എ ഐ എഫ് എഫ് പറയുന്നു.

കേരള 23 03 05 16 21 40 539

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇപ്പോൾ നാല് കോടി രൂപ (INR 4,00,00,000/-) ആണ് ഇപ്പോൾ പിഴ ചുമത്തിയത്. പരസ്യമായി മാപ്പു പറയണം എന്നും മാപ്പു പറഞ്ഞില്ല എങ്കിൽ പിഴ ആറ് കോടി രൂപ ആക്കി ഉയർത്തും എന്നും എ ഐ എഫ് എഫ് പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന് എഐഎഫ്എഫ് നടത്തുന്ന ടൂർണമെന്റുകളിൽ നിന്ന് 10 മത്സരങ്ങളുടെ വിലക്കാണ് ഇപ്പോൾ ഉള്ളത്. ഒപ്പം അഞ്ച് ലക്ഷം രൂപ (5,00,000/- രൂപ) പിഴയും ഉണ്ട്. ഇവാൻ പരസ്യമായി മാപ്പു പറഞ്ഞില്ല എങ്കിൽ പിഴ 10 ലക്ഷമായി ഉയരും.

ഈ വിധികൾക്ക് എതിരെ ക്ലബിനും കോച്ചിനും അപ്പീൽ നൽകാം. അപ്പീൽ നൽകുന്നില്ല എങ്കിൽ ഒരാഴ്ചക്ക് അകം ക്ലബും പരിശീലകനും മാപ്പു പറഞ്ഞു പിഴ അടക്കേണ്ടി വരും.