തുടർച്ചയായി ആറാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ്

Newsroom

ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എവേ മത്സരത്തിൽ ചെന്നൈയിനെ നേരിടും. തുടർച്ചയായി അഞ്ച് വിജയങ്ങൾ നേടി മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താം. ഇന്ന് രാത്രി 7.30നാണ് മത്സരം.

Picsart 22 12 11 21 09 59 758

മികച്ച ഫോമിൽ ഉള്ള ബ്ലാസ്റ്റേഴ്സ് ഇന്നും ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കില്ല. താരങ്ങൾ എല്ലാം ഫിറ്റാണെന്ന് ഇവാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 9 മത്സരങ്ങളിൽ നിന്ന് 18 പോയിന്റാണുള്ളത്.

9 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് മാത്രമുള്ള ചെന്നൈയിൻ ഇപ്പോൾ ഏഴാം സ്ഥാനത്ത് ആണുള്ളത്.