കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു പോരാട്ടം; ഇന്നും ബോക്സ് ഓഫീസ് വഴി ടിക്കറ്റ് സ്വന്തമാക്കാം

Picsart 22 12 11 01 57 34 527

കൊച്ചി, ഡിസംബർ 10, 2022: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം ഹോം മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ മത്സരദിനത്തിലും ആരാധകർക്ക് അവസരം. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. വൈകീട്ട് മൂന്ന് മുതൽ ഏഴ് മണി വരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.

ഓൺലൈനായി ടിക്കറ്റ്‌ വാങ്ങുവാൻ:
https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-bengaluru-fc/event