ഒരു ഷോട്ട് പോലും തൊടുക്കാൻ ആകാതെ ബഗാൻ, ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

Newsroom

Picsart 23 12 27 20 52 33 797
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ദിമിത്രസ് ദിയമെന്റകോസ് നേടിയ ഗോളിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിട്ടു നിൽക്കുന്നത്. ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ ബ്ലാസ്റ്റേഴ്സിനായി. മോഹൻ ബഗാന് ഒരു ഷോട്ട് പോലും തൊടുക്കാൻ ആദ്യ പകുതിയിൽ ആയില്ല.

കേരള 23 12 27 20 52 47 324

കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ ആദ്യ പകുതിയിൽ 9 ഷോട്ടുകൾ തൊടുത്തു. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ആയിരുന്നു ദിമിയുടെ ഗോൾ വന്നത്. 3 ബഗാൻ ഡിഫൻഡേഴ്സിനെ മറികടന്ന് മനോഹരമായ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു ദിമി ഗോൾ കണ്ടെത്തിയത്. താരത്തിന്റെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്.

ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പെപ്രയുടെ ഒരു ഷോട്ട് വിശാൽ കെയ്ത് സേവ് ചെയ്തു. രാഹുലിന്റെ ഷോട്ട് ആകട്ടെ ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്‌. ആദ്യ പകുതിയിൽ മുഹമ്മദ് അസ്ഹർ ബ്ലാസ്റ്റേഴ്സിനായി മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.