രാഹുലിന് റെഡ് കാർഡ്!! കേരള ബ്ലാസ്റ്റേഴ്സിന് കൊൽക്കത്തയിൽ പരാജയം

Newsroom

Picsart 23 02 18 21 14 16 010
Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പരാജയം. ഇന്ന് എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. രണ്ടാം പകുതിയിൽ രാഹുൽ കെ പി ചുവപ്പ് കാർഡ് കണ്ടതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

കേരള ബ്ലാസ്റ്റേഴ്സ് 23 02 18 21 16 01 092

മത്സരം മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 16ആം മിനുട്ടിൽ ലീഡ് എടുത്തു. ഇവാൻ കലിയുഷ്നി നൽകിയ പാസിൽ മിന്ന് വൺ ടച്ചിലൂടെ ജിയാന്നു ദിയമന്റകോസിനെ കണ്ടെത്തി. ദിമി തന്റെ ഇടം കാലൻ ഷോട്ടിൽ വലകുലുക്കി. ദിമിയുടെ കേരള ബ്ലാസ്റ്റേഴ്സിനായുള്ള പത്താം ഗോളിയിരുന്നു ഇത്.

ഈ ലീഡ് പക്ഷെ 6 മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. ഒരു ഫ്രീകിക്കിൽ നിന്ന് കാൾ മക്ഹ്യൂവിലൂടെ എ ടി കെ സമനില കണ്ടെത്തി. ഒരു ഹെഡറിലൂടെ ആയിരുന്നു താരത്തിന്റെ ഗോൾ‌. ഈ രണ്ട് ഗോളുകൾക്ക് ശേഷം നല്ല അവസരങ്ങൾ വന്നില്ല. രണ്ടാം പകുതിയിൽ എ ടി കെ മോഹൻ ബഗാന്റെ നല്ല നീക്കങ്ങൾ കാണാനായി.

64ആം മിനുട്ടിൽ ആണ് രാഹുൽ ചുവപ്പ് കണ്ടത്. ആശിഖ് കുരുണിയനെ ഫൗൾ ചെയ്തതിന് ആയിരുന്നു രണ്ടാം മഞ്ഞ കാർഡ് വാങ്ങി രാഹുൽ കളം വിട്ടത്. ഇതിനു ശേഷം കാര്യങ്ങൾ എ ടി കെയ്ക്ക് എളുപ്പമായി. 71ആം മിനുട്ടിൽ മക്ഹ്യൂവിലൂടെ വീണ്ടും മോഹൻ ബഗാൻ ഗോൾ നേടി. സ്കോർ 2-1.

കേരള ബ്ലാസ്റ്റേഴ്സ് 23 02 18 20 22 19 830

ഈ വിജയത്തോടെ എ ടി കെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി. ഒപ്പം പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനും എ ടി കെയ്ക്കും ബെംഗളൂരു എഫ് സിക്കും ഇപ്പോൾ 31 പോയിന്റ് ആണുള്ളത്. ബ്ലാസ്റ്റേഴിന്റെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം എന്ന ആഗ്രഹത്തിന് വലിയ തിരിച്ചടിയാണിത്. ഇനി ഒരു മത്സരം മാത്രമേ ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളൂ.