എഐഎഫ്എഫ് നടപടിക്കെതിരെ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

Newsroom

Picsart 23 03 28 23 30 22 413
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒൻപതാം സീസണിൽ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുൻപ് താരങ്ങളെ പിൻവലിച്ച സംഭവത്തിൽ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേ അപ്പീല്‍ നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. എഐഎഫ്എഫ് അപ്പീൽ കമ്മിറ്റിയിലാണ് ക്ലബ് അപ്പീൽ നൽകിയിരിക്കുന്നത്.

Picsart 23 03 05 01 45 48 376

കേരള ബ്ലാസ്റ്റേഴ്സിന് നേരത്തെ 4 കോടി പിഴയും ഒപ്പം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് വിലക്കും കിട്ടിയിരുന്നു. ബ്ലാസ്റ്റേഴ്സ് നേരത്തെ പ്ലേ ഓഫിനിടെ കളം വിട്ടതിന് പരസ്യമായി മാപ്പു പറഞ്ഞിരുന്നു‌. പരിശീലകൻ ഇവാൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരു‌ന്നു. അതിനാൽ ആണ് അപ്പീൽ ചെയ്യാൻ അവസരം കിട്ടിയത്. അപ്പീൽ ക്ലബിനെതിരെ ഉള്ള നടപടികളിൽ എ ഐ എഫ് ഇളവ് നൽകാൻ കാരണം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിശീലകൻ ഇവാനും തനിക്ക് എതിരായ നടപടിക്ക് എതിരെ അപ്പീൽ നൽകും. ഇവാന് 10 മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചിരുന്നു.