കേരള ബ്ലാസ്റ്റേഴ്സ് വലിയ നടപടി നേരിട്ടേക്കും, സസ്പെൻഷന് വരെ സാധ്യത

Newsroom

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കാതെ കളം വിട്ടതിന് ഐ എസ് എൽ ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത നടപടി തന്നെ നേരിട്ടേക്കും. ഇതാദ്യമായാണ് ഐ എസ് എല്ലിൽ ഒരു ടീം കളി പൂർത്തിയാക്കാൻ നിൽക്കാതെ കളം വിടുന്നത്. മുമ്പ് ഐ എസ് എൽ ഫൈനലിനു ശേഷം എഫ് സി ഗോവ സമ്മാനദാന ചടങ്ങിന് നിൽക്കാത്തതിന് അവർ വലിയ വില കൊടുക്കേണ്ടി വന്നിരുന്നു. അന്ന് വൻ തുക പിഴ അടച്ചാണ് ഗോവ രക്ഷപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സ് ചെയ്തത് അതിനേക്കാൾ കടുത്ത കാര്യം ആയതിനാൽ കേരള ബ്ലാസ്റ്റേഴ്സ് കനത്ത നടപടി നേരിടേണ്ടതായി വരും.

കേരള ബ്ലാസ്റ്റേഴ്സ് 23 02 06 14 15 35 354

കേരള ബ്ലാസ്റ്റേഴ്സിന് സസ്പെൻഷൻ ലഭിക്കാനോ പോയിന്റ് കുറക്കാനോ സാധ്യതയുണ്ട് എന്ന് മാർക്കസ് പോലുള്ള പ്രമുഖ മാധ്യമപ്രവർത്തകർ പറയുന്നു. അങ്ങനെ സംഭവിക്കുക ആണെങ്കിൽ അത് ക്ലബിന് വലിയ തിരിച്ചടിയാകും. ഈ വിഷയത്തിൽ അന്വേഷണവും വാദവും നടന്നതിനു ശേഷം ആകും അച്ചടക്ക കമ്മിറ്റി നടപടി പ്രഖ്യാപിക്കുക. സസ്പെൻഷൻ പോലെ വലിയ നടപടി വന്നാൽ ഇന്ത്യൻ ഫുട്ബോളിന്റെ മുന്നേട്ടു പോക്കിനെ തന്നെ അത് വലിയ രീതിയിൽ ബാധിക്കും.