ലക്ഷ്മികാന്ത് കട്ടിമണി ഇനി ഹൈദരാബാദ് എഫ് സിയിൽ

ഗോവൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയെ ഐ എസ് എല്ലിലെ പുതിയ ക്ലബായ ഹൈദരബാദ് എഫ് സി സ്വന്തമാക്കി.
2015 മുതൽ ഗോവയുടെ വല കാക്കുന്ന ലക്ഷ്മികാന്ത് കട്ടിമണിയെ എഫ് സി ഗോവ കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ ഒന്നാം ഗോൾക്കീപ്പർ സ്ഥാനം നഷ്ടപ്പെട്ടിരുന്ന കട്ടിമണിയെ ഇനിയും നിലനിർത്തണ്ട എന്ന് ഗോവ തീരുമാനിക്കുകയായിരുന്നു. ഐ എസ് എല്ലിൽ ഗോവയ്ക്ക് വേണ്ടി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കട്ടിമണി.

ഹൈദരബാദ് എഫ് സിയിൽ ഒന്നാം ഗോൾകീപ്പർ ആകാൻ കഴിയുമെന്ന പ്രതീക്ഷയിലാകും കട്ടിമണി. ഗോവ സ്വദേശിയായ കട്ടിമണി ഗോവയ്ക്കു കളിക്കും മുമ്പ് ഐ ലീഗിൽ അവസാനമായി മുംബൈ എഫ് സിക്ക് വേണ്ടി ആയിരുന്നു ഗ്ലോവ് അണിഞ്ഞത്. നേരത്തെ ഡെംപോയ്ക്കു വേണ്ടി അഞ്ചു വർഷത്തോളം വല കാത്തിട്ടുണ്ട്.