ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ് സിയിൽ തുടരും

Extension Kattimani

ഗോവൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരബാദ് എഫ് സിയിൽ തുടരും. 31കാരനായ താരം ഒരു വർഷത്തേക്ക് കൂടെ തന്റെ കരാർ നീട്ടി. രണ്ട് സീസൺ മുമ്പ് ആയിരുന്നു കട്ടിമണി ഹൈദരബാദിൽ എത്തിയത്. ആദ്യ സീസണ ഹൈദരബാദിന്റെ രണ്ടാം ഗോൾ കീപ്പറായിരുന്നു കട്ടിമണി കഴിഞ്ഞ സീസണിൽ ഒന്നാം നമ്പറിലേക്ക് എത്തി. മനോലസിന്റെ വിശ്വാസം നേടിയ കട്ടിമണി 14 മത്സരങ്ങളിൽ ഹൈദരാബാദ് വലകാത്തു. 6 ക്ലീൻഷീറ്റും താരം സ്വന്തമാക്കി.

2015 മുതൽ ഗോവയുടെ വല കാക്കുന്ന ലക്ഷ്മികാന്ത് കട്ടിമണി അവിടെ 4 സീസണുകൾ കളിച്ചിരുന്നു‌. ഗോവ സ്വദേശിയായ കട്ടിമണി ഗോവയ്ക്കു കളിക്കും മുമ്പ് ഐ ലീഗിൽ അവസാനമായി മുംബൈ എഫ് സിക്ക് വേണ്ടി ആയിരുന്നു ഗ്ലോവ് അണിഞ്ഞത്. നേരത്തെ ഡെംപോയ്ക്കു വേണ്ടി അഞ്ചു വർഷത്തോളവും വല കാത്തിട്ടുണ്ട്.