കട്ടിമണി ഇനി സീസണിൽ കളിക്കില്ല, ഹൈദരാബാദിന് തിരിച്ചടി

Newsroom

Picsart 22 11 25 01 43 24 835
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ് എഫ് സി ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഇനി ഈ സീസണിൽ കളിക്കില്ല. വെറ്ററൻ ഗോൾ കീപ്പർക്ക് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്നും ശസ്ത്രക്രിയ വേണ്ടിവരും എന്നും ക്ലബ് അറിയിച്ചു. കട്ടിമണിയുടെ മുട്ടിനായിരുന്നു പരിക്കേറ്റത്. താരം ഈ സീസണിൽ ഇനി കളിക്കില്ല എന്നും ക്ലബ് അറിയിച്ചു. നവംബർ 9ന് ജംഷദ്പൂരിന് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു കട്ടിമണിക്ക് പരിക്കേറ്റത്.

കഴിഞ്ഞ ഐ എസ് എൽ ഫൈനലിൽ ഹൈദരബാദിന്റെ ഹീറോ ആയിരുന്നു കട്ടിമണി. ഈ സീസണിൽ ഹൈദരാബാദിന്റെ ആദ്യ അഞ്ചു മത്സരങ്ങളിൽ നാലു ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ ശേഷമാണ് താരത്തിന് പരിക്കേറ്റത്. ഹൈദരാബാദിന് ഈ പരിക്ക് വലിയ തിരിച്ചടിയാകും.