കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത, കരോലിസ് 2028വരെ തുടരും

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്ലബ്ബിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായി കരോലിസ് സ്കിൻകിസിന്റെ കരാർ 5 വർഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ചു. 2028വരെ അദ്ദേഹത്തെ ക്ലബിന്റെ തലപ്പത്ത് നിർത്തുന്നതാണ് കരാർ. 2020-ലായിരുന്നു KBFC-യിൽ സ്ങ്കിങ്കിസ് ചേർന്നത്.അദ്ദേഹം വന്നതു മുതൽ ക്ലബ് മുന്നോട്ട് മാത്രമെ പോയിട്ടുള്ളൂ.

Picsart 23 02 23 12 10 33 915

ക്ലബ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ട് പ്ലേഓഫുകൾക്ക് യോഗ്യത നേടിയതിനു പിന്നാലെ ആണ് പുതിയ കരാർ നൽകിയത്. ഹീറോ ഐ‌എസ്‌എൽ 2021-22 സീസണിൽ ടീം റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തതിൽ കരോലിസിന്റെ പങ്ക് വലുതായിരുന്നു. ഇവാൻ വുകമാനോവിച്ചിനെ പോലൊരു കോച്ചിനെ ടീമിൽ എത്തിച്ചതും അദ്ദേഹം തന്നെയാണ്

യൂത്ത് ടീമുകളുടെ മെച്ചപ്പെട്ട പ്രകടനങ്ങൾക്കൊപ്പം, ഫലപ്രദമായ യുവ കളിക്കാരെ വളർത്തി കൊണ്ടുവരാനും ബ്ലാസ്റ്റേഴ്സിന് ഒപ്പോൾ ആകുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി അക്കാദമി കളിക്കാരെ ഫസ്റ്റ് ടീമിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് പ്രമോട്ടു ചെയ്‌തിട്ടുണ്ട്.

കേരള 23 02 23 12 10 20 833

കരോലിസ് ഞങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്നും 5 വർഷത്തേക്ക് കൂടി സഹകരണം നീട്ടുന്നതിൽ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.