കരൺജിത് സിംഗ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

Newsroom

Updated on:

ഗോൾ കീപ്പർ കരൺജിത്‌ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. കരൺജിത് ക്ലബ് വിടുകയാണെന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. അവസാന മൂന്ന് വർഷമായി കരൺജിത് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട്. ഈ സീസൺ അവസാന ഘട്ടത്തിൽ സച്ചിന് പരിക്കേറ്റപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന കീപ്പറായത് കരൺജിത് തന്നെ ആയിരുന്നു‌.

കേരള 23 06 16 17 58 07 958

പഞ്ചാബിൽ ജനിച്ച കരൺജിത്‌ പതിനഞ്ചാംവയസ് മുതൽ പ്രൊഫഷണൽ ഫുട്ബോളിൽ ഉണ്ട്. 2004ൽ ജെസിടി എഫ്‌സിയിൽ ചേർന്ന കരൺജിത് പിന്നീടുള്ള ആറ് സീസണുകളിൽ ക്ലബിൻറെ ഭാഗമായിരുന്നു. 2010‐11ൽ സാൽഗോക്കറിലെത്തി. അരങ്ങേറ്റ സീസണിൽതന്നെ ഐ ലീഗ്‌ ചാമ്പ്യൻമാരുടെ ഭാഗമായി. പിന്നാലെ ചെന്നൈയിൻ എഫ്‌സിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ 2019വരെ കളിച്ചു. 2015ലും 2017‐18ലും ഐഎസ്‌എൽ കിരീടംനേടി. അവസാന ഘട്ടമാകുമ്പോഴേക്കും ഗോൾ കീപ്പിങ്‌ കോച്ച്‌ ചുമതല കൂടി വഹിച്ചു. 2021ൽ ജനുവരിയിലാണ് കരൺജിത്‌ ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത്.