കരൺജിത് ഒരു വർഷം കൂടെ ചെന്നൈയിനിൽ തുടരും

- Advertisement -

ചെന്നൈയിൻ എഫ് സി ഗോൾകീപ്പർ കരൺജിത് സിംഗിന് ക്ലബിൽ പുതിയകരാർ. 34കാരനായ താരം ഒരു വർഷത്തേക്ക് ആണ് ക്ലബിൽ കരാർ പുതുക്കിയത്. ക്ലബിന്റെ വല കാക്കുന്നതിനൊപ്പം ക്ലബിന്റ്ർ ഗോൾകീപ്പിംഗ് പരിശീലകനും കരൺജിത് ആണ്. രണ്ട് തവണ ചെന്നൈയിനൊപ്പം കിരീടം നേടിയ താരമാണ് കരൺജിത്.

2017-18 സീസണിൽ ഏഴു ക്ലീൻ ഷീറ്റ് സ്വന്തമാക്കി ചെന്നൈയിന് കിരീടം നേടിക്കൊടുക്കന്നതിൽ പ്രധാന പങ്ക് കരൺജിത് വഹിച്ചിരുന്നു. കഴിഞ്ഞ സീസണിൽ താരം അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. ആകെ ഒരു ലീഗ് മത്സരമെ കളിച്ചുള്ളൂ. വിശാൽ കെയ്താണ് ഇപ്പോൾ ചെന്നൈയിന്റെ ഒന്നാം ഗോൾ കീപ്പർ.

Advertisement