കരൺജിത് ഇനി ചെന്നൈയിനിൽ പരിശീലകനും

Newsroom

ചെന്നൈയിൻ എഫ് സി ഗോൾകീപ്പർ കരൺജിത് സിംഗിന് ക്ലബിൽ പുതിയകരാർ. 33കാരനായ താരം ഒരു വർഷത്തേക്ക് ക്ലബിൽ കരാർ പുതുക്കുന്നതിനൊപ്പം പുതിയ ഒരു ചുമതലകൂടെ ഏറ്റെടുത്തു. ഇനി ക്ലബിന്റെ ഗോൾകീപ്പിംഗ് പരിശീലകനും കരൺജിത് ആയിരിക്കും. രണ്ട് തവണ ചെന്നൈയിനൊപ്പം കിരീടം നേടിയ താരമാണ് കരൺജിത്.

2017-18 സീസണിൽ ഏഴു ക്ലീൻ ഷീറ്റ് സ്വന്തമാക്കി ചെന്നൈയിന് കിരീടം നേടിക്കൊടുക്കന്നതിൽ പ്രധാന പങ്ക് കരൺജിത് വഹിച്ചിരുന്നു. കഴിഞ്ഞ സീസണിൽ താരം 15 ലീഗ് മത്സരങ്ങളിൽ ചെന്നൈയിൻ വല കാത്തിരുന്നു. വരുന്ന സീസണ് വേണ്ടി ചെന്നൈയിൽ യുവ കീപ്പർ കെയ്തിനെ സ്വന്തമാക്കിയിട്ടുണ്ട്. കെയ്ത് ആകും ഇനി പ്രധാന കീപ്പർ എന്നാണ് കരൺജിതിന്റെ പരിശീലകനായുള്ള നിയമനം സൂചിപ്പിക്കുന്നത്.