കരൺ അമിൻ ജംഷെദ്പുരിൽ തുടരും

Img 20210925 234245

ഡിഫൻഡർ കരൺ അമിൻ ജംഷദ്പൂരിൽ പുതിയ കരാർ ഒപ്പുവെച്ചു. അവസാന മൂന്ന് സീസണുകളിലും ജംഷെദ്പൂരിന്റെ ഒപ്പം തന്നെ ഉണ്ടായിരുന്ന താരമാണ് കരൺ അമിൻ. ഐ എസ് എല്ലിലും രണ്ട് സൂപ്പർ കപ്പിലും അമിൻ ജംഷദ്പൂരിനു വേണ്ടി കളിച്ചിട്ടുണ്ട്. റൈറ്റ് ബാക്കായ അമിൻ ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. മുംബൈ എഫ് സി, എയർ ഇന്ത്യ എന്നീ ക്ലബുകളുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

റൈറ്റ് ബാക്കിൽ അമിനു മുന്നിൽ ഒരുപാട് താരങ്ങൾ ജംഷദ്പൂരിൽ ഉണ്ട്‌. അതുകൊണ്ട് തന്നെ സ്ഥിരമായി ടീമിൽ എത്താൻ കഴിയുമോ എന്ന് താരത്തിന് സംശയമുണ്ട്. കഴിഞ്ഞ സീസണിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമേ അമിന് കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഈ സീസണിൽ 27ആം നമ്പർ ജേഴ്സി ആകും താരം അണിയുക.

Previous articleലിവർപൂളിനൊപ്പം ചരിത്രമെഴുതി മൊ സലാ
Next articleസൺറൈസേഴ്‌സ് ഹൈദരാബാദിന് ഇത് നിരാശപ്പെടുത്തുന്ന സീസൺ ആണെന്ന് വില്യംസൺ