ലിവർപൂളിനൊപ്പം ചരിത്രമെഴുതി മൊ സലാ

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനൊപ്പം ചരിത്രമെഴുതി മൊഹമ്മദ് സലാ. ലിവർപൂളിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറ് ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കുന്ന താരമായി മാറി മൊ സലാ. 151 മത്സരങ്ങളിൽ നിന്നാണ് ലിവർപൂളിന് വേണ്ടി 100 പ്രീമിയർ ലീഗ് ഗോളുകൾ സലാ നേടിയത്. ഇതിന് മുൻപ് ലിവർപൂൾ ലെജന്റ് റോജർ ഹണ്ടായിരുന്ന് ഈ നേട്ടത്തിന് ഉടമ. 152 മത്സരങ്ങളിൽ നിന്നാണ് ഹണ്ട് 100 ഗോളുകൾ നേടിയത്. ഇയാൻ റഷിന് 168 മത്സരങ്ങൾ കളിക്കേണ്ടി വന്നു 100 ഗോളുകൾ അടിക്കാൻ.

ഓവൻ, ഫൗളർ, ജറാർഡ് എന്നിവർക്കൊപ്പം പ്രീമിയർ ലീഗിൽ 100 ഗോളുകൾ അടിക്കുന്ന ലിവർപൂൾ താരങ്ങളിൽ ഒരാളായി മാറി സലാ. ലിവർപൂളിനായി ഏറ്റവുമധിക്കം ഗോളടിക്കുന്ന ടോപ്പ് ടെൻ താരങ്ങളുടെ നിരയിലേക്കും ബ്രെന്റ്ഫോർഡിനെതിരായ ഗോളോടു കൂടി സലാ എത്തി. 131 ഗോളുകളാണ് ലുവർപൂളിന് വേണ്ടി 2017ൽ റോമയിൽ നിന്നും ആൻഫീൽഡിലെത്തിയ സലാ നേടിയത്.

Previous article322 ദിവസങ്ങൾക്ക് ശേഷം അൻസു ഫതി ബാഴ്സലോണ ടീമിൽ
Next articleകരൺ അമിൻ ജംഷെദ്പുരിൽ തുടരും