കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്വാമെ പെപ്രയ്ക്ക് പരിക്കേറ്റതോടെ, ക്ലബ് പകരം ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു വിദേശ താരമായ ഇമ്മാനുവൽ ജസ്റ്റിനെ തിരികെ വിളിച്ചു. ലോൺ അവസാനിപ്പിച്ച് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും. ഈ സീസൺ തുടക്കം മുതൽ ഗോകുലം കേരളയിൽ ആയിരുന്നു ജസ്റ്റിൻ ലോണിൽ കളിച്ചിരുന്നത്. പെപ്ര ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ഉറപ്പായതോടെയാണ് ലോണിൽ നിന്ന് ജസ്റ്റിനെ തിരികെ വിളിക്കുന്നത്.
നേരത്തെ ബ്ലാസ്റ്റേഴ്സിനൊപ്പം ട്രയൽസിൽ ഉണ്ടായിരുന്ന ജസ്റ്റിന് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടക്കത്തിൽ കരാർ നൽകിയിരുന്നു. ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ താരം ഉണ്ടായിരുന്നു. ഗോളുകളും താരം നേടിയിരുന്നു. 20കാരനായ താരം നൈജീരിയ സ്വദേശിയാണ്.