ഇന്ത്യ ലീഡ് നേടി, 63 റൺസ് മുന്നിൽ

Newsroom

Picsart 24 01 26 14 22 28 371
Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ടാം സെഷന് പിരിയുമ്പോൾ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ലീഡ് നേടി. ഇന്ന് ആദ്യ സെഷനിൽ രണ്ട് വിക്കറ്റ് പോയ ഇന്ത്യക്ക് രണ്ടാം സെഷനിലും 2 വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യ ഇപ്പോൾ ഇപ്പോൾ 309-5 എന്ന നിലയിലാണ്. ഇന്ത്യക്ക് ഇപ്പോൾ 65 റൺസിന്റെ ലീഡ് ഉണ്ട്. രാഹുലിന്റെയും ശ്രേയസിന്റെയും വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്. 45 റൺസുമായി ജഡേജയും 9 റൺസുമായി ഭരതുമാണ് ക്രീസിൽ ഉള്ളത്.

ഇന്ത്യ 24 01 26 14 22 43 506

ഇന്ത്യക്ക് ഇന്നലെ തന്നെ രോഹിത് ശർമ്മയെ നഷ്ടമായിരുന്നു. ഇന്ന് രാവിലെ തന്നെ ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ആക്രമിച്ചു കളിച്ച ജയ്സ്വാൾ 74 പന്തിൽ നിന്ന് 80 റൺസ് എടുത്താണ് പുറത്തായത്. ഗിൽ 66 പന്തിൽ നിന്ന് 23 റൺസും എടുത്തു. ലഞ്ചിനു ശേഷം 86 റൺസ് എടുത്ത കെ എൽ രാഹുലും 35 റൺസ് എടുത്ത് ശ്രേയസ് അയ്യറും പുറത്തായി.

ടോം ഹാർട്ലി രണ്ട് വിക്കറ്റും ജോ റൂട്ടും ടോം ജാക്ക് ലീചും രെഹാനും ഒരോ വിക്കറ്റ് വീതം നേടി.