കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷുവ സൊട്ടിരിയോക്ക് വീണ്ടും പരിക്കേറ്റതായി റിപ്പോർട്ടുകൾ. താരം തായ്ലാൻഡിലെ പ്രീസീസൺ ക്യാമ്പിൽ നിന്ന് പരിക്ക് കാരണം ഇന്ത്യയിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇപ്പ താരം കൊൽക്കത്തയിൽ ആണ് ഉള്ളത്. വീണ്ടും പരിക്കേറ്റതോടെ സൊട്ടീരിയോയുടെ കേരള ബ്ലാസ്റ്റേഴ്സിലെ ഭാവി ആശങ്കയിൽ ആയി. താരത്തെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യാനാണ് ഇപ്പോൾ സാധ്യതകൾ കാണുന്നത്.
പരിക്ക് കാരണം കഴിഞ്ഞ സീസൺ മുഴുവനായും സൊട്ടീരിയോക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയോടെ ക്ലബിൽ എത്തിയ സൊട്ടിരിയോക്ക് പ്രീസീസൺ പരിശീലനത്തിൽ ആയിരുന്നു പരിക്കേറ്റത്. ഇത്തവണ വീണ്ടും പ്രീസീസൺ തന്നെയാണ് സൊട്ടീരിയോക്ക് പ്രശ്നമായിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ 2025 വരെ നീണ്ടു നിൽക്കുന്ന കരാർ ജോഷുവയ്ക്ക് ഉണ്ട്. എ-ലീഗിൽ 166 മത്സരങ്ങൾ കളിച്ചിട്ടുള്ള സോട്ടിരിയോ 27 ഗോളുകളും 10 അസിസ്റ്റുകളും അവിടെ സംഭാവന ചെയ്തിട്ടുണ്ട്.
വിംഗറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. ന്യൂകാസിൽ ജെറ്റ്സിൽ, വില്ലിങ്ടൺ ഫീനിക്സ്, വെസ്റ്റേൺ സിഡ്നി സാൻഡേഴ്സ് തുടങ്ങിയ ക്ലബുകൾക്ക് ആയി കളിച്ചിട്ടുണ്ട്.