മൗറീനോക്ക് കീഴിൽ പോർട്ടോയ്ക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ജോർഗെ കോസ്റ്റ ഇന്ത്യയിലേക്ക് എത്തുന്നു. മുംബൈ സിറ്റിയുടെ പരിശീലക വേഷത്തിലാകും ഈ മുൻ പോർട്ടോ ഇതിഹാസം എത്തുന്നത്. 15 വർഷത്തോളം പോർട്ടോ ജേഴ്സി അണിഞ്ഞു കളിച്ച കോസ്റ്റ ആയിരുന്നു 2004ൽ പോർട്ടോ അത്ഭുത കുതിപ്പിലൂടെ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ ക്ലബ് ക്യാപ്റ്റൻ.
കോസ്റ്ററിക്കൻ പരിശീലകനായ ഗുയിമാറസ് ഒഴിഞ്ഞ സ്ഥാനത്താണ് ഇപ്പോൾ മുംബൈ സിറ്റി കോസ്റ്റയെ എത്തിക്കുന്നത്. അവസാന രണ്ടു വർഷവും ഗുയിമാറസ് ആയിരുന്നു മുംബൈയുടെ പരിശീലകൻ. കോസ്റ്റ ഇതുവരെ 11 ക്ലബുകളുടെ പരിശീലകനായിട്ടുണ്ട്. പോർച്ചുഗീസ് ക്ലബായ ബ്രാഗയുടെ പരിശീലകനായായിരുന്നു അദ്ദേഹത്തിന്റെ പരിശീലകനായുള്ള തുടക്കം. അവസാനം ഫ്രഞ്ച് ഫുട്ബോൾ ക്ലബായ ടൂർസിനെ ആണ് പരിശീലിപ്പിച്ചത്.
പോർച്ചുഗലിനായി അമ്പതിൽ അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടുയാണ് കോസ്റ്റ. ഉടൻ തന്നെ കോസ്റ്റയുടെ നിയമനം ഔദ്യോഗികമാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial