ബ്രസീലിൽ നിന്ന് ഒരു സൂപ്പർ ഫോർവേഡ് ഒഡീഷയിൽ

Img 20210909 202611

ഗോവയിൽ നടക്കാനിരിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണ് മുന്നോടിയായി പരിചയസമ്പന്നനായ ബ്രസീലിയൻ സെന്റർ ഫോർവേഡ് ജോണതാസ് ക്രിസ്റ്റ്യൻ ഡി ജീസസിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 32-കാരനായ ജോനാഥസ് ബ്രസീൽ, നെതർലാന്റ്സ്, സ്പെയിൻ, ഇറ്റലി, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളിലെ വിവിധ മുൻനിര ഫുട്ബോൾ ലീഗുകളിൽ കളിച്ചിട്ടുള്ള താരമാണ്. ബ്രസീലിയൻ ക്ലബായ ക്രൂസീറോയിൽ കളിച്ചാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്.

2009ൽ ഡച്ച് ക്ലബ് AZ ൽ ഒപ്പിടുന്നതിനുമുമ്പ് ബ്രസീലിൽ ഇപാറ്റിംഗയെയും വില്ല നോവയെയും അദ്ദേഹം പ്രതിനിധീകരിച്ചു. പരിചയസമ്പന്നനായ സ്ട്രൈക്കർ സീരി എ, ലാ ലിഗ, ബുണ്ടസ്ലിഗ എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. പെസ്കാര, ടോറിനോ, എൽച്ചെ, റിയൽ സോസിഡാഡ്, ഹാനോവർ 96 തുടങ്ങിയ ക്ലബുകളെ പ്രതിനിധീകരിച്ച ജോണതാസിന് 100 -ലധികം ഗോളുകൾ കരിയറിലുണ്ട്. യുഎഇ പ്രോ ലീഗ് ക്ലബ് ഷാർജ എഫ്‌സിക്കൊപ്പം ആണ് അവസാനം കളിച്ചത്.

Previous articleഇന്ത്യയുടെ ദക്ഷിണാഫ്രിക്ക പരമ്പരയുടെ ഫിക്സ്ചറുകൾ ആയി
Next articleഇന്ത്യൻ ക്യാമ്പിൽ ഒരു കൊറോണ കൂടെ, മാഞ്ചസ്റ്റർ ടെസ്റ്റ് ആശങ്കയിൽ