ഹൈദരാബാദ് എഫ്‌സി കോസ്റ്റാറിക്കൻ ഇന്റർനാഷണൽ ജോണാഥൻ മോയയുടെ സൈനിംഗ് പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. 2023-24 കാമ്പെയ്‌നിന് മുന്നോടിയായി ഹൈദരാബാദ് സൈൻ ചെയ്യുന്ന ആദ്യത്തെ പുതിയ വിദേശ താരമാണ് മോയ. കൊറിയയിൽ ആയിരുന്നു അവസാന രണ്ട് വർഷമായി 31കാരനായ സ്‌ട്രൈക്കർ കളിച്ചിരുന്നത്.
സാൻ ജോസിൽ ജനിച്ച് വളർന്ന മോയ ഡിപോർട്ടീവോ സപ്രിസ്സ അക്കാദമിയിൽ ആണ് തന്റെ കരിയർ ആരംഭിച്ചത്. അതിനുശേഷം അദ്ദേഹം കോസ്റ്റാറിക്കൻ പ്രൈമറ ഡിവിഷനിലും സ്പെയിനിലെ സെഗുണ്ട ഡിവിഷനിലും ഉക്രെയ്നിലെ ടോപ്പ്-ഫ്ലൈറ്റ് ലീഗിലും സമയം ചെലവഴിച്ചു.
“ഹൈദരാവാദ് ടീമിൽ ചേരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്, എന്നിൽ വിശ്വാസം അർപ്പിച്ചതിന് ക്ലബ്ബിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആരാധകർക്ക്, ഓരോ തവണയും എന്റെ 100% നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, ഒരുമിച്ച് ഞങ്ങൾ ചില മികച്ച നേട്ടങ്ങൾ കൈവരിക്കും” – മോയ പറഞ്ഞു. അവസാന രണ്ടു സീസണുകളിലായി കൊറിയയിൽ 28 ഗോളുകൾ താരം നേടിയിരുന്നു.