ഹൈദരാബാദ്: ഓസ്‌ട്രേലിയൻ അറ്റാക്കർ ജോ നോൾസിനെ ഹൈദരാബാദ് എഫ്‌സി സൈനിംഗ് പൂർത്തിയാക്കിയതായി ക്ലബ് ശനിയാഴ്ച പ്രഖ്യാപിച്ചു. 27-കാരനായ അദ്ദേഹം കഴിഞ്ഞ സീസണിൽ എ-ലീഗിൽ ബ്രിസ്‌ബേൻ റോറിനെ പ്രതിനിധീകരിച്ചു കളിച്ചിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിലെ ഡോർട്മുണ്ടിന്റെ രണ്ടാമത്തെ വിദേശ സൈനിംഗ് ആണ് നോൾസ്.
“ഈ ക്ലബിൽ കരാർ ഒപ്പിടുന്നത് വലിയ ബഹുമതിയാണ്,” ഔപചാരികതകൾ പൂർത്തിയാക്കിയ ശേഷം നോൾസ് പറഞ്ഞു. “ഒരു ക്ലബ് എന്ന നിലയിൽ നാല് വർഷത്തിനിടയിൽ ഹൈദരാബാദ് എഫ്‌സി അവിശ്വസനീയമാംവിധം മികച്ച പ്രകടനം കാഴ്ചവച്ചു, മുന്നോട്ട് പോകുമ്പോൾ ഇവിടെ ചരിത്രത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജന്മനാട്ടിൽ പെർത്ത് ഗ്ലോറിക്കൊപ്പം കരിയർ ആരംഭിച്ച നോൾസ് എ-ലീഗിലെ ഏറ്റവും ആവേശകരമായ പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 2022-ലെ അവരുടെ കന്നി നാഷണൽ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിലേക്ക് ഓക്ലീ കാനൺസിനെ നയിച്ചത് നോൾസ് ആയിരുന്നു. ക്ലബ്ബിനൊപ്പം രണ്ട് സീസണുകളിലായി 21 ഗോളുകൾ നേടി. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ബ്രിസ്ബെയ്ൻ റോറിനൊപ്പം ടോപ്പ് ഫ്ലൈറ്റിലേക്ക് ചുവടുവെക്കാനും പിന്നീട് കഴിഞ്ഞു.
✨️ Coming to 🇮🇳, with tons of Horsepower from 🇦🇺, here comes our Race Horse, Joe Knowles 🏇
ఆస్ట్రేలియా to మన ఏరియా, జో is here 💥 💨 🚀#WelcomeJoe #WeAreHFC #మనహైదరాబాద్ #HyderabadFC 💛🖤 pic.twitter.com/Oeud8zzQO1
— Hyderabad FC (@HydFCOfficial) July 15, 2023
“എല്ലാ ഹൈദരാബാദ് ആരാധകർക്കും മുന്നിൽ കളിക്കാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു, തന്റെ ടീമിന് വേണ്ടി എന്തും ചെയ്യുന്ന ഒരു ഫാസ്റ്റ് ഡയറക്ട് അറ്റാക്കിംഗ് കളിക്കാരനെ അവർക്ക് പ്രതീക്ഷിക്കാം.” നോൾസ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ തന്റെ ആദ്യ ടോപ്പ്-ഫ്ലൈറ്റ് സീസണിൽ 21 മത്സരങ്ങളിൽ മൂന്ന് അസിസ്റ്റുകളും ഒരു ഗോളും താരം നേടിയിരുന്നു.