ജോബി എങ്ങോട്ടുമില്ല, ജോബി ജസ്റ്റിന് മോഹൻ ബഗാനിൽ പുതിയ കരാർ

- Advertisement -

കേരളത്തിന്റെ പ്രിയ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിൻ കൊൽക്കത്തയിൽ തന്നെ തുടരും. ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാനിൽ ജോഹി ജസ്റ്റിൻ പുതിയ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. രണ്ട് വർഷത്തേക്ക് കൂടെ ജോബിയെ മോഹൻ ബഗാനിൽ നിലനിർത്തുന്ന രീതിയിലാണ് കരാർ. ഈ കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ ജോബിക്ക് ആയിരുന്നു.

കിരീടം നേടിയെങ്കിലും ജോബിക്ക് അധികം അവസരം ലഭിച്ചിരുന്നില്ല എന്നത് കൊണ്ട് താരം ക്ലബ് വിട്ടേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ പത്ത് മത്സരങ്ങൾ ആണ് ആകെ എ ടി കെ കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കാൻ ജോബി ജസ്റ്റിന് ആയത്. ഇതിൽ ഭൂരിഭാഗവും സബ് ആയാണ് ജോബി കളത്തിൽ എത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും ലീഗിൽ എ ടി കെ കൊൽക്കത്തയ്ക്കായി നൽകാൻ ജോബിക്ക് ആയിരുന്നു. ഈസ്റ്റ് ബംഗാൾ വിട്ട് ആണ് കഴിഞ്ഞ വർഷം ജോബി ജസ്റ്റിൻ എ ടി കെയിലേക്ക് എത്തിയത്.

Advertisement