പോൾ കുക്ക് വിഗൻ വിട്ടു

- Advertisement -

വിഗാൻ അത്ലറ്റിക്ക് പരിശീലകനായിരുന്ന പോൾ കുക്ക് താൻ സ്ഥാനം ഒഴിയുക ആണെന്ന് അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള ക്ലബിൽ തുടരാൻ താല്പര്യമില്ലാത്തതിനാലാണ് പോൾ കുക്ക് ക്ലബ് വിടുന്നത്. ചാമ്പ്യൻഷിപ്പിൽ 13ആം സ്ഥാനത്ത് ഫിനിഷ് ചെയ്യാം വീഗനായിരുന്നു എങ്കിലും ക്ലബിന് സാമ്പത്തിക അച്ചടക്ക നടപടിയായി 12 പോയിന്റ് കുറക്കുകയും ക്ലബ് റിലഗേറ്റ് ആവുകയും ചെയ്തിരുന്നു.

ലീഗിൽ കളിച്ച അവസാന 12 മത്സരങ്ങളിൽ പത്തിലും വിഗൻ വിജയിച്ചിരുന്നു. ലീഗ് വൺ കിരീടം നേടി വീഗനെ ചാമ്പ്യൻഷിപ്പിലേക്ക് എത്തിച്ചത് പോൾ കുക്ക് ആയിരുന്നു. മികച്ച പരിശീലകനായി പേരെടുത്ത കുക്കിനെ സ്വന്തമാക്കാനായി നിരവധി ക്ലബുകൾ രംഗത്തുണ്ട്. ബ്രിസ്റ്റൽ സിറ്റിയാണ് മുന്നിൽ ഉള്ളത്.

Advertisement