ജോബി ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കും

കേരളത്തിന്റെ പ്രിയ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും എന്ന് സൂചന. ഇപ്പോൾ എ ടി കെ കൊൽക്കത്ത താരമായ ജോബിയുമായി കേരള ബ്ലാസ്റ്റേഴ്സ് ഇതിനകം തന്നെ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. മലയാളി താരമായതു കൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ജോബി സ്വീകരിച്ചേക്കും എന്നാണ് കരുതുന്നത്.

ഈ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടിയെങ്കിലും ജോബിക്ക് അധികം അവസരം ലഭിച്ചിരുന്നില്ല. ഈ സീസണിൽ പത്ത് മത്സരങ്ങൾ ആണ് ആകെ എ ടി കെ കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കാൻ ജോബി ജസ്റ്റിന് ആയത്. ഇതിൽ ഭൂരിഭാഗവും സബ് ആയാണ് ജോബി കളത്തിൽ എത്തിയത്.

ഒരു ഗോളും ഒരു അസിസ്റ്റും ലീഗിൽ എ ടി കെ കൊൽക്കത്തയ്ക്കായി നൽകാൻ ജോബിക്ക് ഈ സീസണിൽ ആയിരുന്നു. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഈസ്റ്റ് ബംഗാൾ വിട്ട് ജോബി ജസ്റ്റിൻ എ ടി കെയിലേക്ക് എത്തിയത്. ജോബി കേരളത്തിൽ എത്തിയാൽ പഴയ ഈസ്റ്റ് ബംഗാളിലെ ഫോമിലേക്ക് വരുമെന്നും പ്രതീക്ഷിക്കാം.

Previous articleഐപിഎലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസി ഏതെന്ന് റിയാന്‍ പരാഗ്, രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് നിരാശ
Next articleഉത്തരാഖണ്ഡ് അസോസ്സിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മഹിം വര്‍മ്മയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്